
കൊച്ചി : സംസ്ഥാനത്ത് ഇന്ന് രാവിലെ സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില ഉച്ചയ്ക്ക് ശേഷം കുറഞ്ഞു. അന്താരാഷ്ട്ര സ്വർണവില കുറഞ്ഞതിന് പിന്നാലെയാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ പുതിയ വില നിശ്ചയിച്ചത്. കേരളത്തിൽ 640 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്.
രാവിലെ പവന് 86,760 രൂപയായിരുന്നു. ഇത് കുറഞ്ഞ്‍ ഇപ്പോൾ 86120 രൂപയായിട്ടുണ്ട്. ജി.എസ്.ടി., പണിക്കൂലി, ഹാൾമാർക്ക് ഫീസ് എന്നിവ അടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. രാവിലെ 3,862.21 രൂപയായിരുന്ന അന്താരാഷ്ട്ര സ്വർണവില. ഇപ്പോൾ 3,808.82 രൂപയിലേക്ക് താഴ്ന്നു. രാവിലെ മാത്രം 920 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്.