Banner Ads

മെഷീൻ വൃത്തിയാക്കുന്നതിനിടെ; ഇതരസംസ്ഥാന തൊഴിലാളിയുടെ കൈപ്പത്തി കുടുങ്ങി

തിരുവനന്തപുരം : കേശവദാസപുരത്ത് ജ്യൂസ് കടയിലെ കരിമ്പിൻ ജ്യൂസ് മെഷീനിൽ കൈ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. സ്മാർട്ട് ബസാർ ഷുഗർ ആൻഡ് ജ്യൂസ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഗിലിസൺ എന്ന അസം സ്വദേശിക്കാണ് പരിക്കേറ്റത്.

മെഷീൻ വൃത്തിയാക്കുന്നതിനിടെ വലത് കൈപ്പത്തി അബദ്ധത്തിൽ മെഷീന്റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. കരിമ്പ് പിഴിഞ്ഞെടുക്കുന്ന ചക്രങ്ങൾക്കിടയിൽ ഒരു സ്ക്രൂ കടന്നുപോകാനുള്ളത്ര വിടവ് മാത്രമാണുണ്ടായിരുന്നത്. ഇതിനുള്ളിലേക്ക് കൈ കയറിയതോടെ വിരലുകൾ അരഞ്ഞുപോയി.

ഇയാളുടെ നിലവിളി കേട്ട് ഉടൻ തന്നെ മെഷീൻ ഓഫാക്കിയെങ്കിലും കൈപ്പത്തി പൂർണമായും കുടുങ്ങിപ്പോയ നിലയിലായിരുന്നു. വേദനകൊണ്ട് അർധ ബോധാവസ്ഥയിലായ ഇയാളെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി മെഷീനിന്റെ ഭാഗങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് ആശുപത്രിയിലെത്തിച്ചത്.