Banner Ads

നാടിനെ നടുക്കിയ കൊലപാതകം: രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ കേസ്; അമ്മ ശ്രീതു അറസ്റ്റിൽ.

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. കുട്ടിയുടെ അമ്മയായ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു.ശ്രീതുവിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് ഇപ്പോൾ സ്ഥിരീകരിച്ചു.നേരത്തെ ഈ കേസിൽ, കുട്ടിയുടെ അമ്മാവൻ ഹരികുമാർ മാത്രമാണ് പ്രതിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

ജനുവരി 30-നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ ദേവേന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.പഴയ നിഗമനം ഹരികുമാറിന് സഹോദരിയോടുള്ള (ശ്രീതു) വഴിവിട്ട താൽപര്യത്തിന് കുട്ടി തടസ്സമായതിനാലാണ് കൊലപാതകം എന്നായിരുന്നു ആദ്യം പോലീസ് കരുതിയിരുന്നത്.കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തയ്യാറെടുക്കുന്നതിനിടെ ഹരികുമാർ നൽകിയ മൊഴിയാണ് നിർണായകമായത്.

കുട്ടിയെ കൊന്നത് താനല്ല, കൊലപാതകത്തിന് പിന്നിൽ ശ്രീതുവാണ് എന്നായിരുന്നു ഹരികുമാറിന്റെ മൊഴി.നേരത്തെ കുട്ടിയുടെ അച്ഛൻ ശ്രീജിത്തും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, ആദ്യ അന്വേഷണത്തിൽ ശ്രീതുവിനെതിരെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.ഇതോടെ രണ്ടുപേർക്കും കൊലപാതകത്തിൽ പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിക്കും.