Banner Ads

വിദ്യാർഥിനിയുടെ മരണം വീട്ടിലെ ശുചിമുറിയിൽ: ദുരൂഹതയുണ്ടോയെന്ന് അന്വേഷണം

അഗളി: നെല്ലിപ്പതി കുഴിവിള വീട്ടിലെ അരുന്ധതിയെയാണ് (16) വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷ് കുമാറിന്റെ മകളാണ് അരുന്ധതി.അഗളി ജി.വി.എച്ച്.എസ്. സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അരുന്ധതി. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം ശുചിമുറിയിൽ പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല. മൃതദേഹം അഗളി ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.