
തിരുവനന്തപുരം : മൊട്ടമൂട് പറമ്പിക്കോണം അംഗൻവാടിയിൽ അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി. സംഭവത്തിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തു. മുഖത്ത് അടിയേറ്റ കുട്ടി തൈക്കാട് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിലെത്തിയ കുട്ടി രാത്രിയിൽ തുടർച്ചയായി കരഞ്ഞപ്പോൾ മാതാപിതാക്കൾ കാര്യം തിരക്കി.
തുടർന്നാണ് അംഗൻവാടി ടീച്ചർ അടിച്ച കാര്യം കുട്ടി പറഞ്ഞത്. ആശുപത്രി അധികൃതർ ഉടൻ തന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. എന്നാൽ വിശദീകരണം ചോദിച്ചപ്പോൾ താൻ കുട്ടിയെ അടിച്ചില്ലെന്ന നിലപാടിൽ അധ്യാപിക ഉറച്ചുനിന്നു. തുടർന്നാണ് അധികൃതർ അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തത്.