
ഹൈദരബാദ് : വിമാനം ലാൻഡ് ചെയ്യുന്നതിനിടെ പക്ഷിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് വൻ ദുരന്തം ഒഴിവായത്. ജയ്പൂരിൽ നിന്ന് വന്ന ഇൻഡിഗോയുടെ 6E 816 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ലാൻഡിങ്ങിനിടെ വിമാനത്തിൽ പക്ഷിയിടിക്കുന്നത് വലിയ ശബ്ദത്തിന് കാരണമാവുകയും തുടർന്ന് വിമാനം വിറയ്ക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് യാത്രക്കാർ പറഞ്ഞു. സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. യാത്രക്കാർക്കോ വിമാന ജീവനക്കാർക്കോ ആർക്കും പരിക്കില്ല.
സുരക്ഷിതമായി ലാൻഡ് ചെയ്യിച്ച പൈലറ്റിനെ യാത്രക്കാർ അഭിനന്ദനം കൊണ്ട് മൂടി. സംഭവത്തിന് ശേഷം എയർപോർട്ട് അധികൃതർ റൺവേയിൽ പരിശോധന നടത്തി.