
കാൺപുർ : വിമാനത്തിനുള്ളിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് കാൺപുർ–ഡൽഹി ഇൻഡിഗോ വിമാനം മൂന്നു മണിക്കൂറിലധികം വൈകി. ഉച്ചയ്ക്ക് 2.55 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകുന്നേരം 6.03 നാണ് കാൺപുരിൽ നിന്ന് പുറപ്പെട്ടത്.
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് 140 യാത്രക്കാരുമായി കാബിനിൽ ഇരിക്കുമ്പോഴാണ് ഒരാൾ എലിയെ കാണുന്നത്. ഉടൻതന്നെ യാത്രക്കാരൻ കാബിൻ ക്രൂവിനെ വിവരമറിയിച്ചതിനെ തുടർന്ന് എല്ലാവരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി. തുടർന്ന് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് വിമാനം യാത്ര പുറപ്പെട്ടത്.