
പത്തനംതിട്ട:പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമം വിജയമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയുടെ വികസനത്തിനായി ഇനിയും കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിലെ കേസുകൾ പിൻവലിക്കണമെന്നത് ന്യായമായ ആവശ്യമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ടതില്ലെന്നും, സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സത്യവാങ്മൂലം തിരുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേസുകൾ പിൻവലിച്ചാൽ സർക്കാരിന് അതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ പിണറായി വിജയൻ മാത്രമാണ് യോഗ്യൻ എന്ന് അഭിപ്രായപ്പെട്ട വെള്ളാപ്പള്ളി നടേശൻ, പ്രതിപക്ഷത്തെ ‘ഷണ്ഡന്മാർ’ എന്ന് വിശേഷിപ്പിച്ച് അധിക്ഷേപിച്ചു.