
കണ്ണൂർ :കണ്ണൂർ മുണ്ടേരി സ്വദേശി മനോജ് (48) ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. ഇന്നലെ രാത്രി വീട്ടിൽ വെച്ചാണ് അപകടമുണ്ടായത്.ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മനോജിനെ, രാത്രി വീട്ടിലെത്തിയ സുഹൃത്തുക്കളാണ് പൊള്ളലേറ്റ നിലയിൽ അടുക്കളയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ദേഹത്ത് ഇൻഡക്ഷൻ കുക്കർ ഉണ്ടായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെയും ഇദ്ദേഹത്തിന് ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ സംഭവമുണ്ടായിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.