Banner Ads

ഒക്ടോബർ ഒന്ന് മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധം; റെയിൽവേ നിയമം മാറ്റി

കണ്ണൂർ: ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിൽ മാറ്റം വരുത്തി റെയിൽവേ. ഒക്ടോബർ ഒന്നു മുതൽ സാധാരണ റിസർവേഷൻ (ഓപ്പണിങ് ടിക്കറ്റ്) ആരംഭിക്കുന്ന ആദ്യ 15 മിനിറ്റിനുള്ളിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധമാക്കും.

ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. നിലവിൽ 60 ദിവസം മുൻപ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. സ്റ്റേഷൻ കൗണ്ടറുകളിലും ഐആർസിടിസി വെബ്സൈറ്റിലും ആപ്പ് വഴിയും രാവിലെ 8 മണിക്കാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുക.

റിസർവേഷൻ ആരംഭിക്കുന്ന ആദ്യ 15 മിനിറ്റിൽ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആധാർ നിർബന്ധമാക്കി.നിലവിൽ ഐആർസിടിസി ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും കൗണ്ടറിനേക്കാൾ വേഗത്തിൽ ഓപ്പണിങ് ടിക്കറ്റ് എടുക്കാം. ജൂലായ് മുതൽ തത്കാൽ ബുക്കിങ്ങിന് റെയിൽവേ ആധാർ നിർബന്ധമാക്കിയിരുന്നു.