Banner Ads

ആരാധന മഠത്തിൽ കന്യാസ്ത്രീയെ ; തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: നഗരത്തിലുള്ള ആരാധന മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശിനിയായ മേരി സ്കൊളാസ്റ്റിക്ക (33) ആണ് മരിച്ചത്. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

വ്യക്തിപരമായ പ്രശ്നങ്ങളാണ് മരണകാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് മഠത്തിൽ മുറിക്കുള്ളിൽ കന്യാസ്ത്രീയെ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻതന്നെ ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്ന് വർഷമായി മേരി സ്കൊളാസ്റ്റിക്ക ഈ മഠത്തിലെ അന്തേവാസിയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്