Banner Ads

ഐആർസിടിസി ടിക്കറ്റ് ബുക്കിംഗ്: ഒക്ടോബർ 1 മുതൽ പുതിയ നിയമങ്ങൾ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ പുതിയ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ ഒക്ടോബർ ഒന്ന് മുതൽ വരും. റിസർവേഷൻ ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ആധാർ പ്രാമാണീകരണം നിർബന്ധമാക്കി.

ടിക്കറ്റ് ദുരുപയോഗം തടയുക, യഥാർത്ഥ ഉപയോക്താക്കൾക്ക് റിസർവേഷൻ സംവിധാനം ലഭ്യമാക്കുക എന്നിവയാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്. ഇന്ത്യൻ റെയിൽവേയുടെ കമ്പ്യൂട്ടറൈസ്ഡ് പിആർഎസ് കൗണ്ടറുകളിൽ ജനറൽ റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന രീതിയിൽ മാറ്റമൊന്നുമില്ല.

അംഗീകൃത റെയിൽവേ ടിക്കറ്റിംഗ് ഏജന്റുമാർക്ക് ആദ്യ ദിവസത്തെ റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള 10 മിനിറ്റ് നിയന്ത്രണം തുടരും. തത്കാൽ ടിക്കറ്റുകൾക്ക് ആധാർ പ്രാമാണീകരണം നിർബന്ധമാണ്. ജൂലൈ ഒന്നു മുതലാണ് തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ആധാർ നിർബന്ധമാക്കിയത്.

ബുക്കിംഗിന്റെ ആദ്യ 30 മിനിറ്റിനുള്ളിൽ ഏജന്റുമാർക്ക് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയില്ല. എസി ക്ലാസുകൾക്ക് രാവിലെ 10.00 മുതൽ 10.30 വരെയും ജനറൽ ക്ലാസുകൾക്ക് രാവിലെ 11.00 മുതൽ 11.30 വരെയും ഈ നിയന്ത്രണം ബാധകമാണ്.