Banner Ads

കെ.എസ്.യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം വടക്കാഞ്ചേരി സി.ഐ. ഷാജഹാനെതിരെ നടപടി

കെ.എസ്.യു.-എസ്.എഫ്.ഐ. സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി സി.ഐ. ഷാജഹാനെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. എന്നാൽ ഈ നടപടി പോരെന്നും, സി.ഐ.യെ പിരിച്ചുവിടണമെന്നും ഷാഫി പറമ്പിൽ എം.പി. ആവശ്യപ്പെട്ടു.