Banner Ads

ലൈംഗികാതിക്രമം; ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ അറസ്റ്റിൽ

കൊല്ലം : വിവാഹ ചടങ്ങിനിടെ യുവതിയെ ലൈംഗികമായി ആക്രമിച്ച കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചവറ തെക്കുംഭാഗം സ്വദേശിയും ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടറുമായ സന്തോഷാണ് പിടിയിലായത്.

അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഇയാൾ പോലീസുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

സന്തോഷിനെതിരെ യുവതിയുടെ പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.