
പാലക്കാട്: പൊന്നിനെക്കാൾ വിലയുള്ള സത്യസന്ധതയുടെ ഉടമയാകുകയാണ് വർക്ഷോപ്പ് ജീവനക്കാരൻ. കാർ നന്നാക്കുന്നതിനിടയിൽ കിട്ടിയ സ്വർണാഭരണം ഉടമക്ക് തിരികെ നൽകിയാണ് പട്ടാമ്പി കൊപ്പത്തെ വർക്ഷോപ്പ് ജീവനക്കാരൻ ഷഹീർ നന്മ നിറഞ്ഞ മാതൃകാ പ്രവർത്തനം നടത്തിയത്.
സഹകരണ ബാങ്ക് ജീവനക്കാരനായ ചെറുപ്പുളശ്ശേരി നെല്ലായ സ്വദേശി വരേങ്ങൽ വീട്ടിൽ മൻസൂർ ഇമ്പാനുമാണ് കാർ റിപ്പയർ ചെയ്യുന്നതിനായി കൊപ്പം പട്ടാമ്പി റോഡിലുള്ള എംപയർ വർക്ക് ഷോപ്പിൽ നൽകിയത്. ജോലിത്തിരക്ക് കാരണം കാർ നൽകിയ ഉടൻ ബാങ്കിലേക്ക് യാത്ര തിരിച്ചു. കുറച്ചു സമയം കഴിഞ്ഞതും വർക്ക്ഷോപ്പ് ഉടമ ഷഹീർ ഫോൺ ചെയ്തു. കാരൻറെ ഡാഷ് ബോർഡ് അയച്ചതിനു ശേഷം ഗിയർ കൺസോളിൽ നിന്നും ഒരു ബ്രേസ്ലെറ്റ് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
വേങ്കിലെ ജോലിത്തിരക്ക് കഴിഞ്ഞ് മൻസൂർ കൊപ്പത്തെ വർക്ക് ഷോപ്പിൽ എത്തിയപ്പോൾ ബ്രേസ്ലെറ്റ് ഷഹീർ കാണിച്ചുകൊടുത്തപ്പോഴാണ് തൻറെ സഹോദരി സമീറയുടെ ഏഴുവർഷം മുൻപ് കാണാതെപോയ ആണെന്ന് തിരിച്ചറിഞ്ഞത്. ഏഴുവർഷം മുൻപ് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് സമീറയുടെ ബ്രേസ്ലെറ്റ് കാണാതാകുന്നത്. ഈ കാറിലായിരുന്നു അന്ന് യാത്ര.
തുടർന്ന് രണ്ട് മൂന്ന് ദിവസം പലയിടങ്ങളിലായി അന്വേഷിച്ചെങ്കിലും തിരിച്ചു കിട്ടാത്തതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ചു. ബ്രേസ്ലെറ്റ് വേണമെങ്കിൽ തനിക്ക് ആരോടും പറയാതെ എടുക്കാമായിരുന്നെങ്കിലും അത് ചെയ്യാതെ ഉടമയ്ക്ക് തിരിച്ചു നൽകാൻ കാണിച്ച നന്മനിറഞ്ഞ മനസ്സിനെ ഷഹീർ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദനപ്രവാഹം ഏറ്റുവാങ്ങുകയാണ്.