
മലപ്പുറം:തവനൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എസ്. ബർഷത്തിനെ (29) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജയിലിന് സമീപത്തുള്ള വാടക ക്വാർട്ടേഴ്സിലാണ് പാലക്കാട് ചിറ്റൂർ സ്വദേശിയായ ബർഷത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ഏഴു മാസം മുൻപാണ് അദ്ദേഹം തവനൂർ ജയിലിൽ ചുമതലയേറ്റത്. വ്യാഴാഴ്ച പകൽ ഡ്യൂട്ടി കഴിഞ്ഞ് ക്വാർട്ടേഴ്സിലേക്ക് പോയ ബർഷത്തിനെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.