Banner Ads

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു; അനുസ്മരിച്ച് വി.ഡി. സതീശൻ

കോഴിക്കോട് : മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചന്റെ വിയോഗത്തിൽ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പി.പി. തങ്കച്ചന്റെ വിയോഗം വേദനയുണ്ടാക്കുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. അദ്ദേഹത്തെ പിതൃതുല്യനായ നേതാവായിട്ടാണ് കണ്ടതെന്ന് വി.ഡി. സതീശൻ പറഞ്ഞു.

നേതൃനിരയിൽ സൗമ്യതയും പ്രാഗത്ഭ്യവും പ്രകടിപ്പിച്ച നേതാവായിരുന്നു പിപി തങ്കച്ചൻ. എല്ലാവരെയും ചേർത്തുപിടിച്ചു. പാർട്ടി വളർത്താൻ അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് വൈകുന്നേരം 4.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു തങ്കച്ചൻ്റെ അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

പി.പി.തങ്കച്ചന്റെ മരണം കേരളത്തിന് വലിയ നഷ്ടമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഞങ്ങളുടെയൊക്കെ ആദരണീയനായ നേതാവാണ് അദ്ദേഹം. ജനഹൃദയത്തിൽ സ്ഥാനം പിടിച്ച നേതാവായിരുന്നു. സ്പീക്കറായും മന്ത്രിയായും യുഡിഎഫ് നേതൃനിരയിലും വിശ്വാസ്യതയോടെ പ്രവർത്തിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.