Banner Ads

ഓണത്തിന് ആടിയാഘോഷം, അപകടം: തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരുക്ക്

കൊച്ചി: കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഗ്രൗണ്ടിൽ ഓണത്തോടനുബന്ധിച്ച് ഒരുക്കിയ അമ്യൂസ്മെന്റ് പാർക്കിലെ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരുക്ക്. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണുവിനാണ് (34) പരിക്കേറ്റത്.രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. ഊഞ്ഞാലിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് വിഷ്ണു വീണതെന്നാണ് പോലീസും നഗരസഭയും അറിയിച്ചത്. പരിക്കേറ്റ വിഷ്ണുവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.