Banner Ads

പത്തനംതിട്ടയിൽ എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട:പത്തനംതിട്ടയിലെ അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിലെ എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞുമോൻ (51) ആണ് മരിച്ചത്. ക്യാമ്പിലെ ക്വാർട്ടേഴ്സിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു കുഞ്ഞുമോൻ.

ക്യാമ്പിലെ പരിശീലനത്തിന്റെയും മറ്റ് ചുമതലകളുടെയും ചുമതല വഹിച്ചിരുന്ന മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.