Banner Ads

മുത്തലാഖ് ക്രിമിനൽ കുറ്റം; ഭർത്താവിനെതിരെ യുവതിയുടെ പരാതി, പോലീസ് കേസെടുത്തു

കാസർകോട്: കാസർകോട് ദേലംപാടിയിൽ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ കർണാടക ഈശ്വരമംഗല സ്വദേശി ഇബ്രാഹിം ബാദുഷക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു.

ഭർത്താവ് സ്ത്രീധനത്തിന്‍റെ പേരിലടക്കം നിരന്തരം മർദ്ദിക്കുന്നതായി യുവതി മാധ്യമങ്ങളോട് പറഞ്ഞു. മുത്തലാഖിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് യുവതിയുടെ നിലപാട്.