തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് 33 കാരിയായ മൃണാൽ താക്കൂർ ക്ഷമാപണം നടത്തിയത്. ആരുടെയും പേര് പരാമർശിക്കാതെയാണെങ്കിലും, തൻ്റെ വാക്കുകളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കേണ്ടതായിരുന്നു എന്ന് അവർ വ്യക്തമാക്കി. “19 വയസ്സുള്ള ഞാൻ കൗമാരപ്രായത്തിൽ പല മണ്ടത്തരങ്ങളും പറഞ്ഞിട്ടുണ്ട്. എൻ്റെ ശബ്ദത്തിന്റെ ഭാരമോ തമാശയിൽ പോലും വാക്കുകൾക്ക് എത്രമാത്രം വേദനയുണ്ടാക്കുമെന്ന് എനിക്ക് എല്ലായ്പ്പോഴും മനസ്സിലായിരുന്നില്ല.