Banner Ads

അപകടക്കുഴി വീണ്ടും ഭീഷണി; മൂവാറ്റുപുഴയിൽ സ്കൂൾ ബസ് കുഴിയിൽ വീണു.

മുവാറ്റുപുഴ: മുവാറ്റുപുഴയിൽ രണ്ട് വർഷം മുൻപ് മൂവാറ്റുപുഴയിൽ രൂപപ്പെട്ട അതേ കുഴിയിൽ തന്നെ ഇന്ന് ഒരു സ്കൂൾ ബസ് വീണ് അപകടം. വിമലഗിരി സ്കൂളിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.

അപകടം നടന്ന ഉടൻ തന്നെ കുട്ടികളെ മറ്റൊരു വാഹനത്തിൽ സുരക്ഷിതമായി സ്കൂളിലേക്ക് അയച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. രണ്ട് വർഷം മുൻപ് ഗർത്തം രൂപപ്പെട്ട അതേ സ്ഥലത്ത് തന്നെ വീണ്ടും കുഴി പ്രത്യക്ഷപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.