Banner Ads

വോട്ടർ പട്ടിക പുതുക്കാൻ അവസരം; തദ്ദേശ സ്ഥാപനങ്ങൾ ഇന്നും നാളെയും പ്രവർത്തിക്കും

കൊച്ചി:പുതിയ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും വേണ്ടി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇന്നും നാളെയും തുറന്നുപ്രവർത്തിക്കും. സാധാരണ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അവധിയാണെങ്കിലും, വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ വേണ്ടിയാണ് ഈ പ്രത്യേക ക്രമീകരണം.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് തദ്ദേശ സ്ഥാപനങ്ങളിലെത്തി അപേക്ഷ സമർപ്പിക്കാം. ഇതിനായി ആവശ്യമായ രേഖകൾ കൈവശം കരുതേണ്ടതാണ്. അപേക്ഷ ഫോമുകളും മറ്റ് വിവരങ്ങളും അവിടെ ലഭിക്കും.ഈ ദിവസങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ ഹാജരാകാനും ഉന്നതതലത്തിൽ നിന്ന് നിർദ്ദേശമുണ്ട്.