Banner Ads

കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്

അച്ഛനെയും മകളെയും മര്‍ദ്ദിച്ച കെ.എസ്.ആര്‍.സി ജീവനക്കാരെ അറസ്റ്റു ചെയ്യാതെ പൊലീസ്. കഴിഞ്ഞ അഞ്ചുദിവസമായി ഇരുട്ടില്‍ തപ്പുന്ന പൊലീസ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നാണ് ന്യായം പറയുന്നത്. അഞ്ചാംപ്രതിയായി മെക്കാനിക്ക് അജിയുടെ പേരും കഴിഞ്ഞദിവസം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സിഐടിയു, ഐഎന്‍ടിയുസി നേതാക്കളായ പ്രതികളുടെ അറസ്റ്റ് വൈകുന്നത് ഒത്തുകളിയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനുള്ള പരിശ്രമത്തിലാണ് പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *