Banner Ads

മാനസിക സമ്മർദ്ദം: കൊട്ടാരക്കരയിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം:കൊട്ടാരക്കര: പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (സി.പി.ഒ) ആനന്ദ ഹരിപ്രസാദിനെ (45) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കരയിലുള്ള കുടുംബവീടിന് സമീപത്തെ മരത്തിലാണ് മൃതദേഹം കണ്ടത്.

മരണകാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.