
ന്യുയോർക്ക്:മയക്കുമരുന്ന് കടത്ത് തടയുന്നതിൽ കാനഡ പരാജയപ്പെട്ടെന്ന് ആരോപിച്ച് യു.എസ്. കനേഡിയൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തി. വെള്ളിയാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നു. 90ലധികം രാജ്യങ്ങൾക്കെതിരെ ആഗസ്റ്റ് ഏഴ് മുതൽ 10 മുതൽ 41 ശതമാനം വരെ തീരുവയാണ് യു.എസ് പുതുതായി പ്രഖ്യാപിച്ചത്. മറ്റൊരുരാജ്യം വഴി അമേരിക്കയിലേക്ക് ഉൽപന്നങ്ങൾ അയച്ചാൽ 40 ശതമാനം തീരുവ ഈടാക്കും. കാനഡയുടെ തീരുവ ഉയർത്തിയെങ്കിലും യു.എസ്-മെക്സികോ-കാനഡ കരാർ പ്രകാരം മിക്ക ഉൽപന്നങ്ങളും ഉയർന്ന തീരുവയിൽനിന്ന് ഒഴിവാകും.