Banner Ads

മുന്നറിയിപ്പ്: കേരളത്തിൽ മഴ കനക്കും, കൂടെ അതിശക്തമായ കാറ്റും; എല്ലാ ജില്ലകളിലും ജാഗ്രത

തിരുവനന്തപുരം:കേരളത്തിൽ മഴ തുടരുന്നതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയും കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പ് ദുരന്തനിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ  യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാറ്റ് കാരണം മരങ്ങൾ കടപുഴകി വീഴാനും വൈദ്യുത ലൈനുകൾ പൊട്ടി വീഴാനും സാധ്യതയുണ്ട്.

അതിനാൽ, യാത്രകൾ ഒഴിവാക്കാനും അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കാനും നിർദേശം നൽകിയിട്ടുണ്ട്.മഴക്കെടുതികൾ ഒഴിവാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

നദീതീരങ്ങളിൽ താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.നാളെ മുതൽ അടുത്ത മൂന്ന് ദിവസവും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരാനാണ് സാധ്യത.