
പാലക്കാട്: കാവശ്ശേരി മരുതംപാടം ലക്ഷംവീട് കോളനിയിൽ ലക്ഷ്മി (80) ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ദാരുണമായ അപകടം. കാവശ്ശേരി കൃഷിഭവന് സമീപം ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ ശേഖരിക്കാൻ പോകുന്നതിനിടെയാണ് ലക്ഷ്മിക്ക് ഷോക്കേറ്റത്.
ഏകദേശം രണ്ട് മണിയോടെ സമീപത്തെ മറ്റൊരു സ്ത്രീയാണ് ലക്ഷ്മിയെ താഴെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. താൽക്കാലികമായി നിർമിച്ച മോട്ടോർ ഷെഡിലെ എർത്ത് വയറിൽനിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് അറിയിച്ചു. മൃതദേഹം കണ്ടെത്തുമ്പോൾ കാലിൽ എർത്ത് വയർ കുരുങ്ങിയ നിലയിലായിരുന്നു. ലക്ഷ്മിയുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.