
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ സങ്കീർണ്ണം ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുന്നു.വിദഗ്ദ ഡോക്ടർമാരുടെ സംഘം വിഎസിന്റെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഡയാലിസ് അടക്കം ചികിത്സകൾ തുടരാനാണ് നിർദേശം.
ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23 ന് ആണ് വി.എസിനെ തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ കെ ശശീന്ദ്രൻ കെ കൃഷ്ണൻകുട്ടി എന്നിവരും മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ ഇ പി ജയരാജൻ പി കെ ശ്രീമതി അടക്കമുള്ളവരും ആശുപ്രതിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ളവരും ആശുപത്രിയിലെത്തി വി.എസിനെ സന്ദർശിച്ചിരുന്നു.