Banner Ads

മോഹൻലാലിൻ്റെ മാസ് വരവ്; ബിഗ് ബോസ് 7-ൽ വിവാദ താരങ്ങളുടെ ഘോഷയാത്ര? പ്രെഡിക്ഷൻ ലിസ്റ്റ് ലീക്കായി!

മലയാള ടെലിവിഷൻ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ പുതിയ പ്രൊമോ ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തു വിട്ടിരുന്നു . ഫുൾ ബ്ലാക്കിൽ മാസായി എത്തിയ മോഹൻലാലിന്റെ പ്രൊമോ ബി​ഗ് ബോസ് പ്രേക്ഷകർ മാത്രമല്ല കേരളക്കര ഒന്നാകെ ഏറ്റെടുത്തിരുന്നു.

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഈ പ്രൊമോ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.സോഷ്യൽ മീഡിയയിലെ വിവാദ താരങ്ങളും സിനിമ-സീരിയൽ രം​ഗത്തുള്ളവരുമെല്ലാം ലിസ്റ്റിലുണ്ട്. ബി​ഗ് ബോസ് മല്ലു ടോക്സിന്റേതാണ് പ്രെഡിക്ഷൻ ലിസ്റ്റ്.

രേണു സുധി, ആർ ജെ അഞ്ജലി, ആദിത്യൻ ജയൻ, ജിഷിൻ മോഹൻ, ബിനീഷ് ബാസ്റ്റിൻ തുടങ്ങി കഴിഞ്ഞ പ്രെഡിക്ഷൻ ലിസ്റ്റിലുള്ളവരും പുതിയ ആൾക്കാരും ഇത്തവണ ഇടം പിടിച്ചിട്ടുണ്ട്. ഇത്തവണ നടൻ അപ്പാനി ശരത്തിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. അതേസമയം, കോമണർ മത്സരാർത്ഥികൾക്കുള്ള മൈജി കോൺണ്ടക്സ്റ്റ് പുരോ​ഗമിക്കുകയാണ്.

ബിഗ് ബോസ് മലയാളം സീസൺ 7 ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.