Banner Ads

സുരക്ഷാ കാരണങ്ങൾ: ഇടുക്കിയിൽ ജീപ്പ് സവാരിക്ക് വിലക്ക്

ഇടുക്കി:ഇടുക്കിയിൽ ഇനി ജീപ്പ് സവാരിയില്ല കളക്ടർ നിരോധനം ഏർപ്പെടുത്തി,ജീപ്പ് സവാരിയും ഓഫ് റോഡ് സവാരികളും ഉൾപ്പെടെയാണു നിരോധനം ബാധകമാകുന്നത്.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ നിരോധനം ബാധകമാണ്. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം.

ജൂലൈ 10ന് മുൻപ് രേഖകൾ സമർപ്പിച്ച് പരിശോധനകൾ പൂർത്തിയാക്കിയാൽ മാത്രമേ ജീപ്പ് സവാരി അനുവദിക്കുതുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനമെങ്കിലും വിനോദസഞ്ചാരത്തിന് അല്ലാതെ യാത്രക്കായുള്ള ജീപ്പുകൾക്ക് നിരോധനം ബാധകമാണോയെന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നില്ല.

കഴിഞ്ഞ ദിവസം വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു. മൂന്നാറിൽ 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടി ഉൾപ്പെടെ എട്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഈ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.