Banner Ads

ലുലുവിലെ ‘ഫ്ലാറ്റ് ഫിഫ്റ്റി’ ഷോപ്പിംഗ് മാമാങ്കം: ഓണത്തിന് മുമ്പേ വൻ ലാഭം!

ഓണം അടുത്തെത്തിയിരിക്കുകയാണ്, അതിന് മുന്നോടിയായി നിങ്ങളുടെ പ്രിയപ്പെട്ട സാധനങ്ങൾ പകുതി വിലയ്ക്ക് സ്വന്തമാക്കാൻ ലുലു അവസരമൊരുക്കുന്നു. ഇന്ന്  മുതൽ ജൂലൈ 6 വരെ ലുലു മാളുകളിലും ലുലു ഡെയ്‌ലി സ്റ്റോറുകളിലും 50% വിലക്കിഴിവ് ലഭിക്കുന്ന ‘ഫ്ലാറ്റ് ഫിഫ്റ്റി’ ഷോപ്പിംഗ് ഉത്സവം ആരംഭിച്ചിരിക്കുന്നു. 500-ൽ അധികം ബ്രാൻഡുകളാണ് ഈ വൻ വിലക്കിഴിവിന്റെ ഭാഗമാകുന്നത്.

സംസ്ഥാനത്തെ എല്ലാ ലുലു മാളുകളിലും ലുലു ഡെയ്‌ലി സ്റ്റോറുകളിലും ഈ ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലെ ലുലു മാളുകളിലും, തൃപ്രയാർ വൈമാൾ, തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളിലെല്ലാം നിങ്ങൾക്ക് ഈ കിടിലൻ ഓഫറുകൾ പ്രയോജനപ്പെടുത്താം.

ജൂലൈ 5-ന് ആരംഭിക്കുന്ന 41 മണിക്കൂർ നീളുന്ന തുടർച്ചയായ സെയിൽ ജൂലൈ 7 പുലർച്ചെ വരെ നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും വിനോദകേന്ദ്രമായ ഫൺട്യൂറയും രാത്രി വൈകിയും തുറന്നുപ്രവർത്തിക്കും, ഇത് നിങ്ങളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കും.

ലുലുവിന്റെ സ്വന്തം ബ്രാൻഡുകൾക്ക് പുറമെ അന്താരാഷ്ട്ര ബ്രാൻഡുകാളും അഞ്ഞൂറിലധികം ബ്രാൻഡുകൾ എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി 50% വിലക്കുറവും ജൂലൈ 20 വരെ ഈ സീസൺ സെയിൽ തുടരും.കൂടാതെ നിങ്ങളുടെ പ്രിയപ്പെട്ട ജുവലറി, സ്പെക്സ്, കോസ്മെറ്റിക്സ്, ബ്യൂട്ടി ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണിത് .

Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്സൈറ്റ് സന്ദർശിച്ചും നിങ്ങൾക്ക് ഈ ഓഫറുകൾ അറിയാൻ സാധിക്കും.ഈ ആകർഷകമായ ഓഫറുകൾ പ്രയോജനപ്പെടുത്തി നിങ്ങളുടെ ഓണം ഷോപ്പിംഗ് ഇപ്പോൾ തന്നെ ആരംഭിക്കൂ!