
മലപ്പുറം: ദേശീയപാത 966 അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡിൽ ഗതാഗത നിയന്ത്രണം (ജൂൺ 29 – ജൂലൈ 5).ജൂലൈ 6 മുതല്‍ ജൂലൈ 11 വരെ ചെറിയ വാഹനങ്ങള്‍ക്ക് ഒഴികെ ഭാരവാഹനങ്ങള്‍ക്കും നിരോധനം ഉണ്ടായിരിക്കും. കോഴിക്കോട് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളളുവമ്പ്രം- മഞ്ചേരി-പാണ്ടിക്കാട് വഴിയും, ചെറിയ വാഹനങ്ങള്‍ ഓരാടംപാലം- വലമ്പൂര്‍-പട്ടിക്കാട് റോഡ് വഴിയും, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങള്‍ ഓരാടംപാലം-ഏറാന്തോട് – തരകന്‍ സ്‌കൂള്‍ റോഡ് വഴിയും തിരിഞ്ഞു പോകണം. പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മേല്‍പറഞ്ഞ റോഡുകളിലൂടെ തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് ദേശീയപാതവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.