
തിരുവനന്തപുരം: ആലംകോട് കെഎസ്ആർടിസി ബസ് പിന്നിലിടിച്ച് സ്കൂൾ ബസ് അപകടo. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിന്പിന്നിലേക്കാണ് കെഎസ്ആർടിസി ബസി ഇടിച്ചത്.ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ഏഴ് കുട്ടികൾക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.മുപ്പതോളം വിദ്യാർത്ഥികൾ ബസ്സിലുണ്ടായിരുന്നു.പിൻസീറ്റിലിരുന്ന വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.കുട്ടികളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.