Banner Ads

ഇതൊരു സാധാരണ വിമാനമാപകടം അല്ല? ; നരേന്ദ്ര മോദിയും അമിത് ഷായും കളത്തിൽ

2025 ജൂൺ 12, വ്യാഴാഴ്ച ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ കറുത്ത ദിനമായി. സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം ടേക്കോഫിന് തൊട്ടുപിന്നാലെ തകർന്നു വീണു. 300ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ട ഈ ദുരന്തത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. ലോകരാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു. ബോയിംഗ് കമ്പനി അന്വേഷണം ആരംഭിച്ചു. അപകടകാരണം കണ്ടെത്താൻ കോക്ക്പിറ്റ് വോയിസ് റെക്കോർഡറും ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കണ്ടെടുത്തു..