
ഇടുക്കി: ഇരട്ടയാറിൽ വൻ കഞ്ചാവ് വേട്ട പഞ്ചായത്തംഗം അടക്കം മൂന്ന് പേർ അറസ്റ്റിൽ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ്. രതീഷിൻ്റെ കടയിൽ നിന്ന് ഏഴ് കിലോയോളം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.
കട്ടപ്പന പോലീസാണ് കഞ്ചാവ് പിടികൂടിയത്. ഇരട്ടയാർ പഞ്ചായത്ത് ഒൻപതാം വാർഡ് അംഗവും ഉപ്പുകണ്ടം സ്വദേശിയുമാണ് എസ്. രതീഷ്.സംഭവത്തിൽ രതീഷിനെ കൂടാതെ ഒഡീഷ സ്വദേശികളായ സമീർ ബെഹ്റ, ലക്കി നായക് എന്നിവരെയും പോലീസ് പിടികൂടി. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
രഹസ്യ വിവരത്തെ തുടർന്ന് പോലീസ് കടയിൽ നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.ഇറച്ചി വിൽപ്പന കടയാണിത്. രണ്ട് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ലക്കി നായക് ഇന്നാണ് ഒഡിഷയിൽ നിന്ന് തിരിച്ചെത്തിയത്. ലക്കി നായക് തിരിച്ചെത്തിയെന്ന് അറിഞ്ഞയുടനെയാണ് പോലീസ് പരിശോധനക്കെത്തിയത്. രതീഷിന്റെ ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരാണ് സമീർ ബെഹ്റയും ലക്കി നായക്കും