Banner Ads

“തെളിവ് സഹിതം പിടിക്കപ്പെട്ടു”: വിപിൻ്റെ മോശം ചെയ്തികളെക്കുറിച്ച് ഉണ്ണി മുകുന്ദൻ

വിപിന്‍ വളരെ മോശമായ ചില കാര്യങ്ങള്‍ ചെയ്തിരുന്നു. അത് തെളിവു സഹിതം പിടിക്കപ്പെട്ടിട്ടുണ്ട്. വിപിനെതിരെ ഒന്നിലധികം നടിമാര്‍ ഫെഫ്ക ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ അയാളുമായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമില്ലെന്നും അയാളില്‍ നിന്നുണ്ടായ മോശം കാര്യങ്ങള്‍ക്ക് മാപ്പ് എഴുതി നല്‍കണമെന്നുമാണ് അന്ന് വിപിനോട് ആവശ്യപ്പെട്ടത്. ഇന്ന് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം പോലും എടുക്കേണ്ട ആവശ്യം വന്നിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.