
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം.ആക്രമണത്തിൽ കർഷകനു പരിക്ക്, കഞ്ചിക്കോട് ചെല്ലൻകാവ് വെച്ചാണ് ആക്രമണം ഉണ്ടായത്. കർഷകനായ ചെല്ലൻകാവ് സ്വദേശി സുന്ദരന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു.മാവിൻ തോട്ടത്തിൽ വെച്ചാണ് ആനയുടെ ആക്രമണമുണ്ടായത്.
ഇടുപ്പിനും തോളെല്ലിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. തൊട്ടുമുന്നിൽ കാട്ടാനയെ കണ്ട് ഓടിയപ്പോൾ പരിക്കേറ്റതാണെന്നാണ് വിവരം.വനംവകുപ്പ് ഉദ്യോഗസ്ഥർ പനങ്കാവ് ഭാഗത്തു നിന്നും തുരത്തിയപ്പോൾ കാട്ടാന ചെല്ലൻകാവിലേക്ക് എത്തിയെന്നാണ് പറയപ്പെടുന്നത്. സുന്ദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.