Banner Ads

പഞ്ചാബിലെ അമൃത് സറിൽ വ്യാജ മദ്യം കഴിച്ച് പതിനഞ്ചു പേർ മരിച്ചു

പഞ്ചാബിലെ അമൃത് സറിൽ വ്യാജ മദ്യം കഴിച്ച് പതിനഞ്ചു പേർ മരിച്ചു. പത്തു പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴുയുകയാണെന്നും പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഭംഗാലി കലാന്‍, തരൈവാള്‍, സംഘ, മാറാരി കലന്‍, പടല്‍പുരി, തല്‍വണ്ടി ഘുമാന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ അധികവും. ഗുരുതരാവസ്ഥയിലുള്ളവര്‍ അമൃത് സര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുകയാണ്