Banner Ads

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ ; എട്ടുവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം

പാലക്കാട്:വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ എട്ടുവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം.പാലക്കാട് കൽമണ്ഡപത്ത്പ്രതിഭാ നഗർ സ്വദേശി മുഹമ്മദ് ഷിയാസിനാണ് തെരുവുനായയുടെ കടിയേറ്റത്.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവ് നായകൾ ആക്രമിക്കുകയായിരുന്നു.

നാല് നായകൾ ഒരുമിച്ചാണ് കുട്ടിയെ ആക്രമിച്ചത്. സെൻ സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആക്രമണത്തിനിരയായ മുഹമ്മദ് ഷിയാസ് റാബീസ് കേസുകൾക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ രംഗത്തെത്തിയിരുന്നു. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണമെന്നും കേരളത്തിലെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. വികെപി മോഹൻകുമാർ പറഞ്ഞു.

അതേസമയം പക്ഷിപ്പനിയും പന്നിപ്പനിയും പ്രതിരോധിക്കുന്നതിനായി സ്വീകരിക്കുന്ന നിയന്ത്രണ നടപടികൾ തെരുവുനായ വിഷയത്തിലും കൈകൊള്ളണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. പേവിഷബാധയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ ജനകീയ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് കേരള സർക്കാർ മെഡിക്കൽ ഓഫീസർമാരുടെ സംഘടന(KGMOA)യും ആവശ്യപ്പെട്ടു.