Banner Ads

നിപ രോഗിയുടെ സമ്ബർക്കപ്പട്ടികയിൽ ഉൾപ്പെട്ട ; 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറം: ജില്ലയിൽ നിപ രോഗിയുടെ സമ്ബർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന 7 പേരുടെപരിശോധനാ ഫലം നെഗറ്റീവ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.ഇന്ന് 14 പേരെയാണ് സമ്‌ബർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഇതോടെ ആകെ 166 പേരാണ് സമ്ബർക്കപ്പട്ടികയിലുള്ളത്. 65 പേർ ഹൈ റിസ്ക‌ിലും 101 പേർ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം 119. പാലക്കാട് 39, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ഒന്ന് വീതം പേർ എന്നിങ്ങനെയാണ് സമ്ബർക്കപ്പട്ടികയിലുള്ളത്. നിലവിൽ ഒരാൾക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 6 പേർ ചികിത്സയിലുണ്ട്. ഒരാൾ ഐസിയുവിൽ ചികിത്സയിലാണ്.നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു.

ഹൈറിസ്ക് പട്ടികയിലുള്ള 11 പേർക്ക് പ്രൊഫൈലാക്സിസ് ചികിത്സ നൽകി വരുന്നു. ഫീവർ സർവൈലൻസിന്റെ ഭാഗമായി ആകെ 4749 വീടുകളാണ് സന്ദർശിച്ചത്. പുതുതായി കേസ് റിപ്പോർട്ട് ചെയ്തില്ലെങ്കിലും പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തനങ്ങൾ തുടരാൻ മന്ത്രി നിർദേശം നൽകി. സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ അവബോധ പ്രവർത്തനങ്ങൾ ശക്തമായി തുടരാനും നിർദേശം നൽകി

Leave a Reply

Your email address will not be published. Required fields are marked *