Banner Ads

തൃശൂരിൽ താക്കോൽ കൊണ്ട് യുവാവിനെ തലയിൽ കുത്തി ; പ്രതി അറസ്റ്റിൽ

തൃശൂർ: തൃശൂരിൽ താക്കോൽ കൊണ്ട് യുവാവിനെ തലയിൽ കുത്തി പ്രതി അറസ്റ്റിൽ,തൈക്കാട് പാലുവായ് സ്വദേശി ചെറുവത്തൂർ റിനോയ് ( 30) എന്നയാളെയാണ് ഗുരുവായൂർ അസി. കമ്മീഷണർ ടി.എസ്. സിനോജിൻ്റെ നേതൃത്വത്തിൽ പാവറട്ടി എസ് എച്ച് ഒ ആൻ്റണി ജോസഫ് നെറ്റോ അറസ്റ്റ് ചെയ്തത്.

ഗുരുവായൂർ സ്വദേശി ലിറോയ് ജോഷി(22)ക്കാണ് പരിക്കേറ്റത്. തലയിൽ കുത്തിക്കയറിയ ചാവി അമല ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ഞായറാഴ്ച രാത്രി 12 മണിയോടെ പാവറട്ടി പള്ളിനടയിലാണ് സംഭവം. ഒരു ക്ലബിന്റെ വരവ് ആഘോഷ പരിപാടിയിൽ സുഹൃത്തുക്കളുമായി ഡാൻസ് കളിച്ചിരുന്ന ലിറോയും മറ്റൊരാളും ദേഹത്ത് തട്ടി എന്ന കാര്യം പറഞ്ഞ് തുടങ്ങിയ തർക്കത്തിനിടെയാണ് ലിറോയ്ക്ക് തലയുടെ പിറകിൽ താക്കോൽ കൊണ്ട് കുത്തേറ്റത്.

 

Leave a Reply

Your email address will not be published. Required fields are marked *