തൃശൂർ: തൃശൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിൾ യാത്രക്കാരനു ദാരുണാന്ത്യം,ബംഗാൾ സ്വദേശി സ്വാഭാൻ മണ്ഡൽ (51) ആണ് മരിച്ചത്.കൊരട്ടി നയാര പെട്രോൾ പമ്ബിന് മുന്നിലായിരുന്നു അപകടം, നിയന്ത്രണം വിട്ട കാർ സൈക്കിളിൽ ഇടിക്കുകയും തുടർന്ന് നിർത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ കാർ യാത്രികർക്കും പരിക്കുണ്ട്. പാലക്കാട് കള്ളിക്കാട് സ്വദേശികളായ നീത ഫർസിൻ(40) താറമോനി സോറിൻ (18) എന്നിവരെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്