കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നത് അധ്യാപകർ തന്നെ വാട്സാപ്പ് വഴി ചോർത്തിയെന്ന് സർവകലാശാലയുടെ കണ്ടത്തൽ.കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ബി.സി.എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷകണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളജിനെതിരെ പൊലീസിൽ പരാതി നൽകി.
കോളജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിരുന്നു.സർവകലാശാല സ്ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു.