
കൊച്ചി:നടൻ ഷൈൻ ടോം ചാക്കോ എത്രയും വേഗം ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന്നോട്ടീസ് അയക്കും. പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് എന്തിന് ഓടിപ്പോയെന്ന് നടൻ വിശദീകരിക്കണം.നോട്ടീസ് ലഭിച്ച് അഞ്ച് ദിവസത്തിനകം ഷൈൻ ഹാജരാകണമെന്നാകും ആവശ്യപ്പെടുക.എ സി പി മേലുദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം.
ഷൈൻ ഏതെങ്കിലും തരത്തിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതിലടക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് നടനെ വിളിച്ചുവരുത്തുന്നത്. ഇന്നലെയാണ് ഷൈൻ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തെത്തിയത് കഴിഞ്ഞ ഏതാനും ദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഒഷൈൻ. ഇതിന് ശേഷമാണ് നടനെ തേടി പൊലീസ് സംഘം മുറിയിലേക്ക് എത്തുന്നത്. അപ്പോഴാണ് ഡാൻസാഫ് സംഘത്തെ വെട്ടിച്ച് ഹോട്ടൽ മുറിയിൽ നിന്ന് ഷൈൻ സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിൽ രക്ഷപ്പെട്ടത്.
നിലവിൽ തമിഴ്നാട്ടിലാണ് ഷൈൻ ഉള്ളതെന്നാണ് നിഗമനം.ഷൈനിന്റെ മുറിയിലെത്തിയ രണ്ട് സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി ഇവർക്ക് ലഹരി ഉപയോഗവുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സർക്കാർ അന്വേഷിക്കുമെന്നും മന്ത്രി സജി പറഞ്ഞു പ്രശ്നത്തിൽ പ്രതികരിക്കുകയും ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്യ നടിയുടെ സമീപനം സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.