Banner Ads

കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ 17 കാരൻ ജീവനൊടുക്കിയതിൽ ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ

കൽപ്പറ്റ: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ 17 കാരൻ ജീവനൊടുക്കിയ സംഭവത്തിൽ സിബിഐഅന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ.പ്രതിസ്ഥാനത്തുള്ള പൊലീസ് തന്നെ കേസ്അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ഹർജിയിൽവാദിക്കുന്നു. നിഷ്പക്ഷവും നീതിയുക്തവുമായഅന്വേഷണത്തിന് സിബിഐ വേണമെന്നും ഹർജിയിൽ അമ്മ ആവശ്യപ്പെടുന്നുണ്ട്.

ഹർജിയിൽ ഹൈക്കോടതി പോലീസ് റിപ്പോർട്ട് തേടി. ഹർജി മെയ് 27 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും സംഭവത്തിൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷനിൽ ജി.ഡി ചാർജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവുനിന്ന ശ്രീജിത്തിനെയും ആണ് സസ്പെൻഡ് ചെയ്യത്.

ഗോകുൽ ജീവനൊടുക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ഗോകുലിനേയും ഒപ്പം പെൺസുഹൃത്തിനേയും കാണാതായത് . ഇതേ തുടർന്ന് അന്വേഷണത്തിനിടെ മാർച്ച് 31 ന് വൈകിട്ടോടെ ഇരുവരെയും പൊലീസ് കണ്ടെത്തി. തുടർന്ന് ഇവരെ കൽപ്പറ്റയിലെത്തിച്ച ശേഷം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിടുകയും ഗോകുലിനെ പൊലീസ് സ്റ്റേഷനിൽ തന്നെ നിർത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *