കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്ബനി സൈറ്റിൽ ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു . ആലപ്പുഴ മാവേലിക്കര സ്വദേശി മരിച്ചു. തട്ടാരമ്ബലം സ്വദേശി രാമൻ പിള്ള (61) യാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. അപകടത്തിൽ മറ്റൊരു തൊഴിലാളിക്കും സാരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അപകട കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിതായി അധികൃതർ അറിയിച്ചു.രാമൻ പിള്ളയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടു പോകും. ഭാര്യ ഗീത. മകൾ: അഖില