ആദ്യ രണ്ട് മത്സരവും തോറ്റ രാജസ്ഥാന് പിന്നീട് കളിച്ച രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ 50 റണ്‍സിനാണ് രാജസ്ഥാന് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നാല് വിക്കറ്റിന് 205 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് ഒമ്ബത് വിക്കറ്റിന് 155 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.