
കൊല്ലം: പറവൂരിൽ അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപിച്ചു. കുറുമണ്ടൽ സ്വദേശി രാജേഷാണ് മകൻ അഭിലാഷിനെ മദ്യലഹരിയിൽ വെട്ടിയത്. ഇന്ന് പുലർച്ചെയാണ് സംഭവം ഉറങ്ങിക്കിടന്ന മകനെ പ്രതി രാജേഷ് മദ്യലഹരിയിൽ ആക്രമിക്കുകയായിരുന്നു. രാജേഷിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു