അധികാരത്തിലേറി വെറും മൂന്ന് മാസം ആയപ്പോൾ ഒരു പ്രിഡന്റിനെതിരെ രാജ്യത്ത് വലിയരീതിയിൽ പ്രതിഷേധങ്ങളും ലോകവ്യാപകമായി തന്നെ മുറുമുറുപ്പുകളുമെല്ലാം ഉണ്ടാകുന്നത് ഒരുപക്ഷെ ഇത് ആദ്യമായിട്ടായിരിക്കും. ആ ക്രഡിറ്റ് ഇപ്പോൾ ഡോണൾഡ് ട്രംപിന് മാത്രം സ്വന്തമാണ്. ഏപ്രിൽ 5 ന് എല്ലാ സംസ്ഥാനങ്ങളിലെയും അമേരിക്കക്കാർ “ഹാൻഡ്സ് ഓഫ്!” എന്ന ബാനറും കൈയ്യിലേന്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ അടുത്ത സഖ്യകക്ഷിയായ ഇലോൺ മസ്കിന്റെയും നയങ്ങൾക്കും രാഷ്ട്രീയ തീരുമാനങ്ങൾക്കുമെതിരെ തെരുവിലിറങ്ങിയാണ് ശക്തമായ പ്രതിക്ഷേധ പ്രകടം പ്രകടിപ്പിച്ചത്.